Spread the love

ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. 45 വയസുളള നിതിനിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് യുവത്വമാണെന്ന് വ്യക്തം.

പറ്റ്‌നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയുമാണ് നിതിന്‍ നബീന്‍. ദേശീയതലത്തില്‍ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിന്‍ നബീനിലൂടെ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്.യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ബിഹാര്‍ സംസ്ഥാന പ്രസിഡന്റ്, സിക്കിം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി പ്രഭാരി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 10 വര്‍ഷത്തോളം ആര്‍എസ്എസിലും പ്രവര്‍ത്തിച്ചു.

ബിജെപി അധ്യക്ഷനായ നഡ്ഡയ്ക്കു പകരം നിതിന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. ബംഗാള്‍, അസം, തമിഴ്‌നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തേണ്ട ചുമതല നബീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്