കൊല്‍ക്കത്തയിലെ സംഘാടന പിഴവിന്റെ ആശങ്കയ്ക്കിടെ മുംബൈയില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ചടങ്ങ് അവിസ്മരണീയമായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും അണിനിരന്ന ചടങ്ങ് കായിക പ്രേമികള്‍ക്ക് അപൂര്‍വ വിരുന്നായി.

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ ഞായറാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്.ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും മെസ്സിയും ഒത്തുചേര്‍ന്നതായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ഏഴ് പേര് വീതമുള്ള ഒരു പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തിന് വാംഖഡെ വേദിയായി. ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് താരങ്ങളും ഈ മത്സരത്തില്‍ അണിനിരന്നിരുന്നു


