Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പറയുകയാണ് രേണു സുധി. നിലവിൽ പ്രണയത്തിലാണെന്ന് സൂചന നൽകിയ രേണു, രണ്ട് വർഷം കഴിഞ്ഞുള്ള വിവാഹത്തെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചും സംസാരിച്ചു. നിലവിൽ പ്രണയത്തിലാണെന്ന് സൂചന നൽകിയ രേണു, രണ്ട് വർഷം കഴിഞ്ഞുള്ള വിവാഹത്തെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചും സംസാരിച്ചു.

വാട്സാപ്പിൽ ലവ് സോങ്‌സ് കൂടുതലാണെന്ന ചോദ്യത്തിന്, “ഇപ്പോൾ അനുരാഗമാണോ മുഹബത്താണോ എന്നൊക്കെ രണ്ട് വർഷം കഴിഞ്ഞ് അറിയാം” എന്ന് രേണു പറഞ്ഞു. “രണ്ട് വർഷം കഴിഞ്ഞ് ഒന്നുകിൽ വിവാഹം കഴിക്കും, അല്ലെങ്കിൽ ഇല്ല” എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്നും വ്യക്തമാക്കി.

അതേസമയം മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “അയ്യോ, ഇനി അടുത്ത പ്രശ്‌നം അതായിരിക്കും” എന്നായിരുന്നു രേണുവിന്റെ പ്രതികരണം.

തന്നെക്കുറിച്ച് അറിയേണ്ടവർക്ക് വീട്ടിലേക്ക് വന്ന് സംസാരിക്കാമെന്നും, തന്നെ സ്നേഹിക്കാൻ പത്തുപേരുണ്ടെങ്കിൽ അത് മതിയെന്നും അവർ കൂട്ടിച്ചേർത്തു. താൻ തൻ്റെ കാര്യങ്ങൾ മാത്രമാണ് സംസാരിക്കാറുള്ളതെന്നും രേണു വ്യക്തമാക്കി.