Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി രാജ്യാന്തര സംഘത്തിന് ബന്ധമുണ്ടെന്നും ദുബായ് വഴിയാണ് ഇടപാടു നടന്നതെന്നും എഐസിസി വര്‍ക്കിംഗ് സമിതി അംഗം രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് ഈ അധോലോക പുരാവസ്തു സംഘവുമായി ബന്ധമുണ്ട്.

ഇക്കാര്യം തന്നോടു പറഞ്ഞ വ്യവസായി ക്ക് കൂടുതല്‍ വിവരം അറിയാമെന്ന് മൊഴി നല്‍കിയ ചെന്നിത്തല പറഞ്ഞു, വ്യവസായിയുടെ വിശദാംശവും ഫോണ്‍നമ്പരും കൈമാറി. സുരക്ഷയൊരുക്കിയാല്‍ ഇക്കാര്യങ്ങളൊക്കെ പറയാന്‍ വ്യവസായി തയ്യാറാണെന്നും അറിയിച്ചു. അഞ്ഞൂറ് കോടിയുടെ ഇടപാടാണ് നടന്നത്. ദുബായി വഴി സ്വര്‍ണം വിദേശത്തേക്ക് കടത്തി.

ലഭിച്ച വിവരങ്ങളെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്നാണ് വി ശ്വാസം. വസ്തുത കണ്ടെത്തേണ്ടത് അന്വേഷണസംഘമാണ്. തെളിവുകളൊന്നും തന്റെ കൈവശ മില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സുഭാഷ് കപൂര്‍ ഉള്‍പ്പെ ടുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ ബന്ധമു ണ്ടോയെന്ന സംശയം ഹൈക്കോടതിയും പ്രകടിപ്പിച്ചതായി ചെന്നിത്തല പറഞ്ഞു. ഇതോടെ ശബരിമല കൊള്ളയില്‍ ആഗോള സംഘങ്ങളുടെ പങ്കും കടന്നുവരുകയാണ്.