Spread the love

 

കൊല്ലം: സി.ടി.വി റിപ്പോർട്ടർ പനയം, പെരിനാട് ആഞ്ജനേയത്തിൽ
ആർ. ജയപ്രകാശ് (61) അന്തരിച്ചു. കേരള രാജ്യം സായാഹ്ന ദിനപത്രത്തിലും ജീവൻ ടിവിയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (ചൊവ്വ) പകൽ രണ്ടിന് പോളയത്തോട് സ്മശാനത്തിൽ. മരണാനന്തര ചടങ്ങ് ഡിസംബർ ഏഴിന്.
ഭാര്യ: ഗീതാസ്.
മകൾ: അഞ്ജന.ജി.
മരുമകൻ :അനു.എസ്

ജയപ്രകാശിന്റെ മൃതദേഹം മാധ്യമപ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് ഉച്ചയ്ക്ക്1.30ന് കൊല്ലം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കും.