കോട്ടയം: പുതുയുഗയാത്രയ്ക്ക് മുന്നോടിയായി പാലായിൽ നടന്ന യോഗത്തിൽ തന്നെ പങ്കെടുപ്പിച്ചതിനെതിരെ മോൻസ് ജോസഫ് എംഎൽഎ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ കോട്ടയത്തെ യാത്രാ പര്യടന വേളയിൽ തൃണമൂൽ കോൺഗ്രസ് വേദിയിൽ ഉണ്ടാവില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
ഇത് ജാഥാ ബഹിഷ്കരണമല്ല. തന്നെ പങ്കെടുപ്പിച്ചതിൽ മോൻസ് ജോസഫ് പ്രതിഷേധം അറിയിച്ചതിനാൽ വി ഡി സതീശന്റെ യാത്രയിലെ വേദിയിൽ നിന്നും മാറി നിൽക്കുകയാണ്. മോൻസ് ജോസഫ് തനിക്ക് ഒരു വിലക്ക് കൽപ്പിച്ചിരിക്കുകയാണ് എന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു
Video

