Spread the love

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അൽവാസി. സത്യഭാമ യുടെ വീട്ടിലെ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന അയൽവാസിയുടെ പരാതിയിൽ നടപടിയുമായി പൊലീസ്.

പരാതിയുടെ അടിസ്ഥാനത്തിൽ സത്യഭാമയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നായയെ അൽവാസിയുടെ വീട്ടിലേക്ക് മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയക്കരുതെന്നും ഇനി പരാതിക്കിടയാക്കരുതെന്നും പൊലീസ് സത്യഭാമയ്ക്ക് മുന്നറിയിപ്പ് നൽകി. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിൽ ഇരുകൂട്ടരും മധ്യസ്ഥതയിൽ പിരിഞ്ഞു.

അതേസമയം പലതവണ നായയെ അഴിച്ച് വിടരുതെന്ന് അയൽപവസി ആവശ്യപ്പെട്ടിട്ടും ഇവർ ഇത് തുടർന്നു എന്ന് പരാതിയിൽ പറയുന്നു. ഇതോടെയാണ് അയൽവാസി പൊലീസിനെ സമീപിച്ചത്.