Spread the love

ലഹരിയിനത്തിൽപ്പെട്ട എം ഡി എം എ യുമായി യുവാവ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ.

 

MDMA (methylenedioxy Methamphetamine) വിൽപന നടത്തുന്നതിനും ഉപയോഗിക്കുന്നതിനുമായി കൈവശം വെച്ച തൃക്കൊടിത്താനം മണികണ്ഠവയൽ ഭാഗത്ത് കളരിക്കൽ വീട്ടിൽ മാത്യു മകൻ ടോണി മാത്യുവിനെ (28)യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തത്.

 

ഇയാളിൽ നിന്നും മാരക രാസ ലഹരിയായ 1.87 gm MDMA (methylenedioxy Methamphetamine) പോലീസ് കണ്ടെടുത്തു.

 

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി ടോംസണിന്റെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസർ പ്രശാന്ത് കുമാർ കെ ആർ ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, SCPO ശ്രീകുമാർ, CPO മാരായ മണികണ്ഠൻ, ബിജു, ഷൈലാൽ, സായ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ചെയ്തു.