Spread the love

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍.

 

മാങ്ങാനം കളംബിക്കാട്ടു കുന്നു ഭാഗം താന്നിക്കല്‍ വീട്ടില്‍ ആദര്‍ശ് സോമന്‍ (23) കുത്തേറ്റു മരിക്കാനിടയായ സംഭവത്തിലാണ് പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

 

കോട്ടയം വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ അഭിജിത്ത് എ നായര്‍ (23) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

24/11/2025  വെളുപ്പിന് 2 മണിയോടെ മാണിക്കുന്നം പെട്രോള്‍ പമ്പിനു എതിര്‍ വശത്തായുള്ള അഭിജിത്തിന്‍റെ വീട്ടിലെത്തിയ ആദര്‍ശിനെ അഭിജിത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം നിലനിന്നതായി പറയപ്പെടുന്നു.

പ്രതിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.