തന്ത്രിമാരെ ശബരിമലയില്‍ നിന്നു മാറ്റാന്‍ ഗൂഢാലോചനയെന്ന്, വാജി വാഹനം കൈമാറിയത് നിയമവിരുദ്ധമാണെന്ന് ചട്ടം
കൊച്ചി : തന്ത്രിമാരെ ശബരി മലയില്‍നിന്ന് മാറ്റാന്‍ ഗൂഢാലോചന നടക്കുകയാണെന്ന്് തന്ത്രി സമാജം. പുതിയ തന്ത്രിമാരെ കൊണ്ടുവരാനുള്ള നീക്കമാണെന്നും തന്ത്രി സമാജം ഭാരവാഹികള്‍ ആരോപിച്ചു. ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം ക്ഷേത്രം തന്ത്രി കടത്തിക്കൊണ്ടുപോയി എന്ന രീതിയില്‍ എസ്‌ഐടി കേസെടുത്തത് ശരിയായില്ലെന്നും വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്രാധിഷ്ഠിത ആചാര ങ്ങള്‍ നിര്‍വചിക്കുന്ന തന്ത്ര സമു ച്ചയത്തിലെ വ്യവസ്ഥകള്‍ മനസ്സി ലാക്കിയാണ് ദേവസ്വംബോര്‍ഡ്
തന്ത്രിക്ക് വാജിവാഹനം നല്‍കി യത്. ബോര്‍ഡിന്റെ സമ്മതത്തോ ടെ തന്ത്രിക്ക് ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്നു പിടിച്ചെടുത്തത് ശരിയായ നടപ ടിയല്ല. ചൈതന്യമുള്ള ഇത്തരം വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോ യി വയ്ക്കാന്‍ ചിലര്‍ ഭയക്കുമ്പോള്‍ അത് തിരിച്ചേല്‍പ്പിച്ചേക്കാം. തി രിച്ചേല്‍പ്പിച്ചില്ലെങ്കില്‍ കുറ്റവാളി യാകില്ലെന്നും അവര്‍ പറഞ്ഞു. വാജിവാഹനം മോഷണം പോ യെന്ന് ആരും പരാതി കൊടു ത്തിട്ടില്ല. കോടതിയില്‍ ഹാജരാ ക്കാന്‍ വാജിവാഹനം തൊണ്ടിമു തലാണോ എന്നും അവര്‍ ചോദി ച്ചു. സ്വര്‍ണക്കൊള്ളയില്‍ പങ്കു ണ്ടെങ്കില്‍ തന്ത്രിയും ശിക്ഷിക്ക പ്പെടണം. ഇതിനു പിന്നിലുള്ളയഥാര്‍ഥ കള്ളന്മാരെ ബന്ധപ്പെ ട്ടവര്‍ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോ ഗക്ഷേമ സഭ സംസ്ഥാന പ്രസി ഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, ജില്ല ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ പുന്നശ്ശേരി, തന്ത്രി സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനന്‍ നമ്പൂ തിരി, അഖിലകേരള തന്ത്രിസമാജം അംഗം പരമേശ്വരന്‍ ഭട്ടതിരിപ്പാട്, അഖിലകേരള തന്ത്രിമണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി, ആലുവ തന്ത്രവിദ്യാ പീഠം വൈസ് പ്രസിഡന്റ് എസ്. പി. ശ്രീനിവാസന്‍ പോറ്റി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്്.
അതേ സമയം വാജി വാഹനം ദേവസ്വം ബോര്‍ഡ് സ്വത്താണെന്നാണ് ദേവസ്വം പറയുന്നത്. ഇതോടെ ശബരിമലയിലെ കൊടിമരം 2017-ല്‍ മാറ്റിസ്ഥാപിച്ചപ്പോള്‍ പഴയകൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര്‍ രാജീവര്‍ക്ക് കൊടുത്തുവിട്ടത് ചട്ടവിരുദ്ധം. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെ ട്ടതല്ലെന്നും ദേവസ്വം സ്വത്താണെന്നും 2012-ലെ ദേവസ്വം രേഖ വ്യക്തമാക്കുന്നു.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍, കെ.. രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ ബോര്‍ഡിന്റെ കാലത്താ ണ് കൊടിമരം മാറ്റിയതും വാജിവാഹനം പഴയ കീഴ്വഴക്കത്തി ന്റെ ഭാഗമായി തന്ത്രിക്കു കൈമാറിയതും. എന്നാല്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള വി വാദമായതോടെ, വാജിവാഹനം തിരിച്ചെടുക്കണമെന്നാവശ്യപ്പെ ട്ട് തന്ത്രി ദേവസ്വംബോര്‍ഡിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ തിരികെ വാങ്ങേണ്ടെന്നായിരുന്നു പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിനു കിട്ടിയ നിയമോപദേശം.

