വൈക്കം താലൂക്ക് ആശുപത്രി മുന്നില്‍ അര്‍ധരാത്രി കൂട്ടത്തല്ല് 12 പേര്‍ക്ക് എതിരെ കേസ്
കോട്ടയം : വൈക്കം താലൂക്ക് ആശുപത്രിയില്‍ കൂട്ടതല്ല് നടത്തുകയും ആശുപത്രിക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസ്. സ്ത്രീകള്‍ അടക്കം 12 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ചെമ്മനത്തുകര സ്വദേശികളായ 12 പേര്‍ക്കെതിരേ ആശുപത്രി സംരക്ഷണനിയമപ്രകാരമാണ് പോലീസ് കേസ്.ആശുപത്രി യിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസ് എടുത്തത്.
ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നില്‍ സംഭവം നടന്നത്,വൈക്കം ചെമ്മനത്തുകര യില്‍ രണ്ടുവിഭാഗം തമ്മില്‍ രാത്രി 9.30-ഓടെ സംഘര് ഷമുണ്ടായി. സംഘര്‍ഷ ത്തില്‍ പരിക്കേറ്റ 80-കാരന് ആദ്യം വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പിന്നാലെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേര്‍കൂടി ആശുപത്രിയില്‍ ചികിത്സ തേടി. ഇവരോടൊപ്പം യുവാ ക്കളും പുരുഷന്മാരും ആശു പത്രിയിലെത്തി. തുടര്‍ന്ന് 11.30-ഓടെ ഇരുവിഭാഗമാ യി തിരിഞ്ഞ് ഇവര്‍ ഏറ്റുമു ട്ടുകയായിരുന്നു.
ജീവനക്കാര്‍ വിവരമറിയി ച്ചതിനെത്തുടര്ന്ന് വൈക്കംപോലീസ് സ്ഥലത്തെത്തിയ തോടെയാണ് ഇരുവിഭാഗം ആളുകളും പിരിഞ്ഞുപോ യത്. ആശുപത്രിയില്‍ 2800 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും പോലീസ് കണ്ടെത്തി.

