മാഞ്ഞൂർ: താറാവ് നോട്ടക്കാരനെ വള്ളം മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ സർക്കാർ ആശുപത്രിക്ക് സമീപം പറക്കാട്ടുപറമ്പിൽ ബാബു (56) വിനെ ആണ് മാഞ്ഞൂർ സൗത്ത് കാട്ടാതടി പുവത്തിനടി പാടശേഖരത്ത് വള്ളം മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബാബുവിനെ കാണാതെ വന്നതോടെ സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയിൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ടത്. പുള്ളോംപറമ്പിൽ ചെല്ലപ്പൻ്റെ താറാവ് നോട്ടക്കാരനായിരുന്നു. ഉടനെ കടുത്തുരുത്തി പോലീസിൽ വിവരം അറിയിച്ച് കടുത്തുരുത്തിയിൽ നിന്നും ആംബുലൻസ് എത്തിച്ച് മുട്ടുചിറ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതശരീരം മാറ്റുകയായിരുന്നു.
ഭാര്യ: ജാൻസി. മക്കൾ : ശില്പ , ശില്പി. മരുമക്കൾ: ജോൺസൺ, റിബേഷ്.

