Spread the love

ലക്നൗ: റാംപൂരിൽ മകന്റെ വധുവുമായി പിതാവ് ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ റാംപുരിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറു കുട്ടികളുടെ പിതാവായ ഷക്കീൽ ആണ് മകന്റെ ഭാവിവധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. തുടർന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീൽ തന്റെ ഭാര്യ ഷബാനയെയും മകനെയും മർദിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ഷക്കീൽ ജബീനയ്ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്.

സംഭവത്തിൽ ഇയാൾക്കെതിരേ കേസെടുത്തു. നാൽപ്പത്തഞ്ചുകാരനായ ഷക്കീലിനെതിരേയാണ് ഭാര്യ ഷബാന പരാതി നൽകിയത്. ഇവരുടെ 15 വയസ്സുള്ള മകന്റെ വിവാഹം ഇയാൾ നിശ്ചയിസിച്ചിരുന്നു. എന്നാൽ തന്നോടും മകനോടുംഅനുവാദം ചോദിക്കാതെ ആണ് വിവാഹം ഉറപ്പിച്ചത്. ഇതിനെ താനങ്ങൾ ഏതാഹിർത്തപ്പോൾ അയാൾ മർദ്ദിച്ചു. തുടർന്ന് മകന്റെ വധുവെന്ന് പറയുന്ന ആ സ്ത്രീയുമായി നിരന്തരം ഫോണിൽ സംസാരിക്കാൻ തുടങ്ങിയെന്നും ഭാര്യ ഷബാന ആരോപിച്ചു.

എന്നാൽ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ താനും മകനും ചേർന്ന് തെളിവുകൾ ശേഖരിച്ചു. അച്ഛന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം മകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും തുടർന്ന് തന്നെയും മക്കളെയും ക്രൂരമായി മർദ്ദിച്ചുവെന്നും ഷബാന ആരോപിച്ചു.

ഷക്കീൽ രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വർണ്ണവുമായി സ്ത്രീയുമായി ഒളിച്ചോടിയെന്നും ആ യുവതിയുമായി വിവാഹം കഴിച്ചുവെന്നും ഷബാന നൽകിയ പരാതിയിൽ പറയുന്നു.