വാകത്താനത്ത് പള്ളിയില്‍ നിന്നും സ്വര്‍ണവും പൂജാ പാത്രങ്ങളും മോഷണം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ജൂണ്‍ 28ന് രാത്രി 11നും 29ന് പുലര്‍ച്ചെ 3.30നും ഇടയില്‍ വാകത്താനം തൃക്കോതമംഗലം സെന്റ് ജെയിംസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തി തുറന്ന് പൂജാ പാത്രവും അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 സ്വര്‍ണ താലിയും മോഷണം ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായത്.
തമിഴ്‌നാട് തിരുനെല്‍വേലി തെങ്കാശി വിശ്വനാഥന്‍ കോവില്‍ സ്ട്രീറ്റില്‍ ലക്ഷ്മി ഭവനം വീട്ടില്‍ വസന്തകുമാര്‍ (54), കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ അമ്പലം കോളനി ഭാഗത്ത് പുട്ടത്തങ്കല്‍ വീട്ടില്‍ ശശി വി എസ്. (71), കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ പേമലമുകളില്‍ വീട്ടില്‍ ഉദയകുമാര്‍ (61 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

