Spread the love

കോട്ടയം: ഭൂപതിവ് നിയമ ഭേദഗതി അംഗീകരിച്ച മന്ത്രിസഭാ തീരുമാനം കേരളീയര്‍ക്ക് പ്രത്യേകിച്ച് മലയോര കര്‍ഷകര്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഓണസമ്മാനമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയപ്പോള്‍ മുന്നണിയില്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണിത്. ഭൂമി കൈവശമുണ്ടായിട്ടും കേരളത്തിലെ മലയോര കര്‍ഷകര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളും നിയമക്കുരുക്കുകളും ചില്ലറയല്ല. അവയ്‌ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാകാന്‍ പോവുകയാണ്.
ഉപാധിരഹിത സര്‍വ്വ സ്വതന്ത്ര ഭൂമി എന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ നിലപാടിന്റെ അംഗീകാരം കൂടിയാണിതെന്നും ജോസ് കെ മാണി പറഞ്ഞു.