Spread the love

മുംബൈ∙ മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദ് പിള്ള ചെങ്ങന്നൂർ സ്വദേശിയാണ്. വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. മകൻ : അനിരുദ്ധ്.