Spread the love

കല്പറ്റ: വയനാടിന്റെ ആദ്യകാല എം.പി.യും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്പറ്റയിലെ അദ്ദേഹത്തിന്റെ മകൻ എം. ജെ. വിജയപദ്മനും ഭാര്യ നമിത വിജയപദ്മനും താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. 1957 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ വയനാട് ഉൾപ്പെടുന്ന തലശ്ശേരി ലോകസഭ മണ്ഡലത്തിലാണ് ജിനചന്ദ്രൻ എം.പി.യായിരുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പ് കൂടിയായിരുന്നു അദ്ദേഹം.

 

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലുള്ളപ്പോൾ വയനാട് മെഡിക്കൽ കോളേജിന് വേണ്ടി കല്പറ്റയിൽ അൻപത് ഏക്കർ സ്ഥലം വിട്ടുനൽകിയത് വിജയപദ്മനും കുടുംബവുമായിരുന്നു.