Spread the love

കോട്ടയം: ട്രെയിന്‍ റിസര്‍വേഷന്‍ ജനറല്‍ ക്വോട്ടയില്‍ വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഓരോ ക്ലാസിലും ജനറല്‍ ക്വോട്ടയിലുള്ള മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25% ടിക്കറ്റുകളേ വെയ്റ്റ് ലിസ്റ്റില്‍ അനുവദിക്കാവു എന്നതാണ് പുതിയ നിര്‍ദേശം. വെയ്റ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നവര്‍ക്ക് സീറ്റു കിട്ടുന്നത് പരമാവധി ഉറപ്പാക്കാനാണ് ഇത്തരത്തിലുളള പരിഷ്‌കാരമെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ജൂലൈ മുതലും പ്രാബല്യത്തിലാവും.

വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുമായി യാത്രക്കാര്‍ റിസര്‍വ് ചെയ്ത കോച്ചുകളില്‍ പ്രവേശിക്കുന്നത് പലപ്പോഴും വിഷയമാകാറുണ്ട്. ജനറല്‍ ക്വാട്ടയില്‍ നല്‍കുന്ന വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകളില്‍ 2025 ശതമാനത്തിന് ചാര്‍ട്ട് വരുമ്പോള്‍ ബെര്‍ത്ത് ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ, ഇനിമുതല്‍ ജനറല്‍ ക്വോട്ടയില്‍ വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റു ലഭിച്ചാല്‍ ബെര്‍ത്ത് ഏതാണ്ട് ഉറപ്പിക്കാമെന്നാണ് അധികൃതര്‍ പറയുന്നത് ജനറല്‍ ഒഴികെ മറ്റു ക്വോട്ടകളില്‍ നിലവിലെ രീതിയില്‍ ടിക്കറ്റ് നല്‍കുന്നതു തുടരും. ഹ്രസ്വദൂര യാത്രയ്ക്ക് വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകള്‍ സീറ്റ് എണ്ണത്തിന്റെ 25 ശതമാനത്തിലേറെ നല്‍കിയാലും ബെര്‍ത്ത് ലഭിക്കാറുണ്ട്. എന്നാല്‍, പരിധി കുറച്ചതോടെ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ കഴിയില്ല.