മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ രീതിയിലുളള വിജയം എല്‍ഡിഎഫ് ഉറപ്പാക്കിക്കഴിഞ്ഞവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അവകാശപ്പെട്ടു. നല്ല വിജയം കിട്ടും. ഫലം യുഡിഎഫില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കും. നിലമ്പൂരിലെ ഭൂരിപക്ഷത്തില്‍ അവകാശമില്ല.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വോട്ട് ചോരുമെന്നും യുഡിഎഫിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധം തിരിച്ചടിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സിപിഎം എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകള്‍ക്കൊപ്പം ഇങ്ങനെ ലഭിക്കുന്ന വോട്ടു കൂടി ചേരുമ്പോള്‍ എം.സ്വരാജിന് ജയിക്കാന്‍ കഴിയുമെന്നാണ് യോഗം വിലയിരുത്തിയിരിക്കുന്നത്. അയ്യായിരം വരെ ലീഡ് പ്രതീക്ഷിക്കുണ്ടെങ്കിലും രണ്ടായിരത്തിനടുത്ത് വിജയം എന്നാണ് നേതാക്കളുടെ നിഗമനം. അന്‍വര്‍ കാര്യം ചര്‍ച്ച ചെയ്യേണ്ടതുപോലുമില്ലെന്നാണ് സിപിഎമ്മിന്റെ മറ്റൊരു വിലയിരുത്തല്‍.
ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന തന്റെ വിവാദ പ്രസ്താവന സംബന്ധിച്ച് ഇനി ചര്‍ച്ചയില്ലെന്ന് ഗോവിന്ദന് പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗം അതു ചര്‍ച്ച ചെയ്തിട്ടില്ല. വിമര്‍ശനവും സ്വയം വിമര്‍ശനവും സിപിഎമ്മിന്റെ ഭാഗമാണ്. ചരിത്രത്തിന്റെ ഭാഗമായ ഒരു കാര്യം പറഞ്ഞു. അതിന്മേല് താന്‍ വിശദീകരണം നല്കി. മുഖ്യമന്ത്രിയും വിശദീകരിച്ചു.
അതേ സമയം നിലമ്പൂരിലെ മികച്ച പോളിംഗ് ഭരണവിരുദ്ധ തരംഗമായാണ് യുഡിഎഫ് കാണുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ അധികമായി വോട്ടു ചെയ്തു.വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, എടക്കര പഞ്ചായത്തുകളില്‍ മികച്ച ലീഡ്, നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്ല്, കരുളായി പഞ്ചായത്തുകളില്‍ പിന്നിലാകില്ലെയെന്നാണ് നിഗമനം. ഏതുസാഹചര്യത്തിലും 8000 ഭൂരിപക്ഷം, അത് 25,000 വരെ പോകാമെന്നതാണു പ്രതീക്ഷയിലാണ് മുന്നണി.

