ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്ക് കിഴക്ക് ഡൽഹിയിലെ വിജയ് പാർക്ക് സ്വദേശിയും 17കാരിയുമായ റ്റാനിയ ത്യാഗിയാണ് മരിച്ചത്. മരണവാർത്ത വാൻകുവറിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. കാനഡയിലെ കൽഗരി സർവകലാശാല വിദ്യാർഥിയാണ് റ്റാനിയ. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.

