കണ്ണൂർ: തലശേരി മാഹി പ്രദേശത്തേ പെണ്‍ഗുണ്ടയായ റസീനയുടെ വിളയാട്ടം. കുടുംബ വീട്ടില്‍ കയറിസഹോദരിയുടെ മകളെ അടിക്കുകയും തടയുവാന്‍ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനി റസീനയെ ധര്‍മ്മടം പൊലിസ് അറസ്റ്റ് ചെയ്തു.
പണം നൽകാത്തതിന്‍റെ വിരോധത്തിൽ ആണ് ആക്രമണം നടന്നത്. തലശ്ശേരി സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ചയാണ് സംഭവം. വീട്ടിലെത്തിയ റസീന ഉമ്മയോട് പണം ചോദിച്ചു. എന്നാൽ അവർ നൽകാതെ വന്നതോടെ അവരുടെ മുടി പിടിച്ചുവലിച്ചു. തടയാനെത്തിയ സഹോദരിയെ തൂക്കുപാത്രം കൊണ്ട് അടിച്ചു. കൂടാതെ ചപ്പാത്തി പരത്തുന്ന പലക കൊണ്ട് അവരുടെ പതിനഞ്ചുകാരി മകളെ തല്ലി. മാർബിൾ കഷ്ണമെടുത്ത് വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു. കാറിന്‍റെ ഗ്ലാസും അടിച്ചുപൊളിച്ചു. തുടർന്ന് സഹോദരി ധർമടം പൊലീസിൽ വിളിച്ചു. പൊലീസ് സംഘമെത്തി. പിടികൂടാൻ ശ്രമിച്ച വനിതാ പൊലീസിനെ റസീന തളളി വീഴ്ത്തി. ബലം പ്രയോഗിച്ചാണ് ഇവരെ പിടികൂടിയത്.
അതേസമയം മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ റസീന.

