Spread the love

പാലക്കാട്‌: പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

സെപ്റ്റംബർ 10-ന് 29 കാരിയായ മീരയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മീര തന്റെ ആത്മഹത്യാകുറിപ്പിൽ ഭർത്താവ് അനൂപ് തന്നോടും ആദ്യ വിവാഹത്തിൽ ജനിച്ച കുഞ്ഞിനോടും സ്നേഹവും പരിഗണനയും കുറവാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ സൂചനയെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിക്കുകയും അനൂപിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

അതേസമയം വിവാഹജീവിതത്തിൽ നിരന്തരമായ പിണക്കങ്ങളും തർക്കങ്ങളും മീരയെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.