തമിഴ്നാട്ടില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആ്ണ്സുഹൃത്തും കൂട്ടുകാരും പിടിയില്‍
തമിഴ്നാട്ടിലെ ശിവഗംഗ ആംഡ് റിസര്‍വ് വിഭാഗത്തിലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. അതിജീവിതയുടെ ആണ് സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ഡി റോബിന് (28),പി മഹാരാജ (25), കെ ഹരീഷ് രാജന് (21) എന്നിവരാണ് അറസ്റ്റിലായത്.
ദേശീയ ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം പോലീസ് പറയുന്നത് ഇങ്ങനെ: ശിവഗംഗയിലെ ആംഡ് റിസര്‍വ് കോണ്‍സ്റ്റബിളായ ഇര വെള്ളിയാഴ്ച ഡ്യൂട്ടികഴിഞ്ഞ് സമയത്ത് കാമുകന് റോബിനോടൊപ്പം അത്താഴത്തിന് പോയി. അത്താഴം കഴിച്ച ശേഷം, റോബിന് ഇരയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ അവര്‍ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രാത്രിയില്‍, റോബിന് തന്റെ സുഹൃത്തായ പി മഹാരാജയെ വിളിച്ചു, അയാള്‍ ഇരയുടെ മുന്‍ കാമുകന് കൂടിയായിരുന്നു. മഹാരാജന് തന്റെ മറ്റൊരു സുഹൃത്തായ ഹരീഷ് രാജനോടൊപ്പം സ്ഥലത്തെത്തി. മഹാരാജന് ഇരയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ചു, എന്നാല്‍ ഇവര്‍ കടന്നാക്രമിച്ചു ബലാല്‍ക്കാരമായി കീഴടക്കി എന്നാണ് കേസ്. പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് കേസ് എടുത്തത്.

