Spread the love

മംഗളൂരു: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ പുരോഹിതനെതിരെ പോക്‌സോ കേസ്. പള്ളി വികാരി ഫാ. സിപ്രിയന്‍ പിന്റോയ്ക്കെതിരെ മംഗളൂരു സൗത്ത് പോലീസ് പോക്സോ  നിയമപ്രകാരം കേസെടുത്തത്.

പതിവായി പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയിരുന്ന കുട്ടിയെ സ്വാധീനിച്ച് വശത്താക്കിയ പുരോഹിതന്‍, സ്വകാര്യ പ്രാര്‍ത്ഥനാ മുറിയിലേക്കും തന്റെ കിടപ്പുമുറിയിലേക്കും വിളിച്ചുവരുത്തി നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

തുടര്‍ന്ന് കടുത്ത ഭയത്തിലും മാനസികാഘാതത്തിലുമായ കുട്ടി തന്റെ കൂട്ടുകാരോട് കാര്യം തുറന്നു പറയുകയായിരുന്നു, വിവരം അറിഞ്ഞ മാതാപിതാക്കള്‍ ആദ്യം ബിഷപ്പിനെ സമീപിച്ച് കാര്യം ബോധിപ്പിച്ചു. ബിഷപ്പ് നിയമ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.