വാൽപ്പാറ :വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.
അഞ്ച് പേരടങ്ങുന്ന വീട്ടിൽ കുടുംബം കിടന്നുറങ്ങവെ കാട്ടാനക്കൂട്ടം എത്തുകയായിരുന്നു.
കാട്ടാന വീടിന്റെ ജനൽ ചില്ല് തകർത്ത ശേഷം അകത്തേക്ക് കടന്ന് രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു. കെെക്കുഞ്ഞിനെ എടുത്ത് മുത്തശി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ വീടിന്റെ മുൻഭാഗത്ത് നിന്നിരുന്ന ആന കുഞ്ഞിനെയും മുത്തശ്ശിയെയും എടുത്തെറിയുകയായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു. മുത്തശ്ശി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു.

