Spread the love

മലപ്പുറം: നന്ദഗോവിന്ദൻ ഭജൻസ് ക്രിസ്തൃൻ ഭക്തിഗാനം പാടിയതിനെതിരെ തീവ്രഹിന്ദുസംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെ പുതിയ വിവാദ വെളിപ്പെടുത്തലുമായി സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. മുസ്ലീം ലീഗിൽ ചേർന്നതിന്റെ പേരിൽ ക്ഷേത്ര ചടങ്ങുകളിൽ തനിക്ക് വിലക്കേർപ്പെടുത്തിയതായി ഞെരളത്ത് ഹരിഗോവിന്ദൻ. ഈ മാസം പങ്കെടുക്കേണ്ടിയിരുന്ന അഞ്ച് ക്ഷേത്രാനുബന്ധ പരിപാടികളിൽ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

“ഇന്നലത്തെ ക്ഷേത്ര പരിപാടിയുടെ വീഡിയോ…

https://www.facebook.com/share/v/1DrmLztSzw/

മുസ്ലീം ലീഗിൽ ചേർന്ന ശേഷം ഈ മാസം നടക്കേണ്ടിയിരുന്ന 5 ക്ഷേത്രാനുബന്ധ പരിപാടികളിൽ ഞാൻ ചെല്ലേണ്ടതില്ല എന്നു പറഞ്ഞു. എന്നാൽ ലീഗിൽ ചേർന്ന ശേഷം ആദ്യമായി ഇന്നലെ വൈകീട്ട് പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തിൽ പരിപാടി അവതരിപ്പിച്ചപ്പോൾ…. ഞാൻ ഇസ്ലാമായി മതം മാറിയിട്ടില്ല… പാർട്ടിയിലേ ചേർന്നിട്ടുള്ളൂ… എന്നിട്ടും വിലക്കുകൾ…. സങ്കടമോ പരാതിയോ ഇല്ല… പക്ഷേ ഈ സമൂഹം എങ്ങോട്ടാണ് ഭ്രാന്ത് പിടിച്ച് പോവുന്നത് എന്ന് മനുഷ്യസ്നേഹികൾ ചിന്തിക്കണം…”

– ഞെരളത്ത് –

– ⁠കഴിഞ്ഞ മാർച്ചിലാണ് ഹരിഗോവിന്ദൻ മുസ്ലീംലീഗിൽ ചേർന്നത്.

ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും വാക്കും പ്രവൃത്തിയും പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചിരുന്നു.

 

‘സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനമായിരുന്നു ഇടതുപക്ഷം. അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. പക്ഷേ അവരും സംഘപരിവാറും ഒരേ തൂവൽപക്ഷികളാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വെള്ളാപ്പള്ളി നടശന്റെയടക്കമുള്ള പ്രസ്താവനയ്ക്ക് ഇടതുപക്ഷം പിന്തുണ നൽകി. ഒരു കലാകാരൻ എന്ന നിലയ്ക്ക് എന്നെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തിൽനിന്നുണ്ടാകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുണ്ടെങ്കിൽ അത് മുസ്‌ലിം ലീഗിലായിരിക്കുമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ പറഞ്ഞതാണ്. വാക്കിലല്ല, പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നത്. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ട്’ ഹരിഗോവിന്ദൻ വിശദീകരിച്ചു.