വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴവിരുന്നിനിടെ നടന്ന വെടിവെപ്പ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാനെത്തിയവർ, സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്കിടയിൽ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള അതിഥികള്‍ മദ്യക്കുപ്പികൾ കൈക്കലാക്കിയത്. ബാഗുകളിലും കോട്ടുകളിലും സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്ന അതിഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഷിങ്ടൺ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു.
അതേസമയം വിഷയത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങളിൽനിന്നും മാധ്യമ സംഘടനകളിൽനിന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
അതിനിടെ, ഉത്തരവാദപ്പെട്ട മാധ്യമപ്രവർത്തകർ സുരക്ഷാഭീഷണി ഉണ്ടായ നിമിഷങ്ങളിൽ, മദ്യം മോഷ്ടിക്കുന്ന തിരക്കിലായിരുന്നു എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. ‘വൈൻ-ഗേറ്റ്’ എന്ന പേരിൽ ഈ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
The highlight of the shooting is all the press and influencers yoinking bottles of wine and champagne. Good on them for that. pic.twitter.com/4Ht0bPEXdn
— Anonymous (@YourAnonCentral) April 26, 2026

