കൊല്ലം : ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പിഡിപ്പിച്ചുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.
കോട്ടയം സ്വദേശിയാണ് ഭർത്താവ് നീതീഷ് . ഇയാൾ ഷാർജയിൽ എഞ്ചിനിയറാണ്. ഭർത്താവ് നീതീഷിന് വൈകൃതങ്ങളുണ്ടെന്ന് കുറിപ്പിൽ പറയുന്നു. ഭർതൃപിതാവ് മോഹനൻ അപമര്യാദയായി പെരുമാറിയെന്നും നിതീഷിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു നീതീഷ് പറഞ്ഞത്.
മരിക്കാന്‍ തനിക്ക് ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനൻ. അച്ഛന്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. അതിനു പകരം എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പിൽ വെളിപ്പെടുത്തുന്നു.
വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറിയിട്ടും ഭർത്താവ് പ്രതികരിച്ചില്ലെന്നും, പകരം അയാൾക്ക് വേണ്ടിയാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് വിപഞ്ചികയുടെ ആരോപണം. ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചില്ലെന്നും കത്തിൽ പറയുന്നു.
‘എന്റെ കുഞ്ഞിന്റെ സ്വർണം കൈക്കലാക്കി,എന്റെ സ്വർണം കൈക്കലാക്കാൻ സാധിച്ചില്ല.പണം കൈക്കലാക്കാൻ സാധിച്ചില്ല.അതിന് എന്നെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. പണമില്ലാത്ത പെൺകുട്ടികൾ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്’.. മരിക്കാൻ ഒരാഗ്രഹവുമില്ല,എന്റെ കുഞ്ഞിന്റെ മുഖവും ചിരിയും കണ്ട കൊതി തീർന്നിട്ടില്ലെന്നും വിപഞ്ചികയുടെ കത്തിലുണ്ട്.
‘ഭർത്താവ് നിതീഷ് മോഹനും സഹോദരി നീതുവുമാണ് ഒന്നാം പ്രതികളെന്നും രണ്ടാം പ്രതി ഭർത്താവിന്റെ അച്ഛനായ മോഹൻ ആണെന്നും ഒരിക്കലും ഈ കൊലയാളികളെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭർത്താവിന്റെ സഹോദരി എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. പറഞ്ഞറിയിക്കാൻ പറ്റാത്തതിനപ്പുറമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി വയ്യ. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ടു പോലും അയാളവിടെ ഇല്ല.അവരെ വെറുതെ വിടരുത്’. അവർക്ക് ഞാൻ മാനസിക രോഗിയാണെന്ന് വരുത്തിത്തീർക്കണമെന്നും വിപഞ്ചിക എഴുതിയ കത്തിൽ പറയുന്നു.
‘ഇരുന്ന് ഇരുന്ന് കഷ്ടപ്പെട്ട് കെട്ടിച്ച് വിട്ട് വന്നുപെട്ടത് ഇങ്ങനെയൊരു വീട്ടിലാണ്. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണ്.മൂന്നുപേരും വല്ലാത്ത ടോർച്ചറിങ്ങാണ്.സഹിക്കുക തന്നെ..അല്ലാതെ എന്താണ് ചെയ്യുക. ഏഴുമാസത്തിന് ശേഷമാണ് എന്റെ കൂടെ കിടന്നത്. മദ്യപിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്നും പിറ്റേ ദിവസം പറഞ്ഞു. അത്രക്കും തരം താഴ്ന്നു പോയി’..വിപഞ്ചിക പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഗർഭിണിയായിരുന്നപ്പോൾ ഭർതൃസഹോദരിയുടെ പേരും പറഞ്ഞ് കഴുത്തിൽ ബെൽറ്റിട്ട് വലിച്ചെന്നും മുടിയും പൊടിയുമെല്ലാം ചേർന്ന ഷവർമ വായിൽ കുത്തിക്കയറ്റിയെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ ഓർത്ത് വിട്ടയക്കാൻ കെഞ്ചിയിട്ടും ഭർതൃസഹോദരി കേട്ടില്ല. ഒരിക്കൽ ഇവരുടെ വാക്കുകേട്ട് നിതീഷ് വീട്ടിൽ വലിയ ബഹളമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു.
തനിക്ക് ജീവിച്ച് മതിയായിട്ടില്ലെന്നും കുഞ്ഞിന്റെ ചിരി കണ്ട് മതിയായില്ലെന്നും കുറപ്പിൽ പറയുന്നുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി. എന്റെയോ കുഞ്ഞിന്റെയോ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ലെന്നും കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും കുറിപ്പിൽ പറയുന്നു.
അതേസമായം നിതീഷിനും കുടുംബത്തിനും എതിരെ വിദേശകാര്യമന്ത്രാലയം, മുഖ്യമന്ത്രി, റൂറൽ എസ്പി എന്നിവർക്ക് കുടുംബം പരാതി നൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

