Spread the love

കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ വനിതാ ഹോസ്റ്റലിൽ ആണ് സംഭവം.

പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാർത്ഥിനികളാണ് ഇരുവരും. പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഹോസ്റ്റലിലെത്തി പരിശോധനകള്‍ നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)