Spread the love

യുട്യൂബിൽ സജീവമായ ഫാമിലി വ്ലോ​ഗേഴ്സാണ് ലക്കി ഫാമിലി. ശരത്തു ചേട്ടനും സന്ദീപും ഇവരുടെ ഭാര്യമാരും മാതാപിതാക്കളും മക്കളുമൊക്കെയാണ് ലക്കി ഫാമിലിയിലെ താരങ്ങൾ.

കഴിഞ്ഞ ദിവസമായിരുന്നു ലക്കി കുടുംബത്തിലെ ‌കുടുംബത്തിലെ ഇളയ മകനായ ശരത്തിന്റെ വിവാഹം നടന്നത്. അനുവിനെയാണ് ശരത്ത് വിവാഹം ചെയ്തത്. വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. നവവധുവായ അനുവിന് വിവാഹത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്നും സ്ത്രീധനമായി കാർ ചോദിച്ചുവാങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോൾ ഇവർ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ്.

ആദ്യം പരിഹാസരൂപേണയാണ് അനു പ്രതികരിച്ചത്. “താൽപ്പര്യമില്ലാതെയാണ് വിവാഹം കഴിച്ചതെന്നും കാർ ചോദിച്ചുവാങ്ങിയ സ്ത്രീധനമാണെന്നും” പറഞ്ഞ അനു, വിമർശകർക്ക് കേൾക്കാൻ ആഗ്രഹമുള്ളത് ഇതാണെന്നും എന്നാൽ സത്യം അതല്ലെന്നും വ്യക്തമാക്കി. “ഞാനും കിച്ചുവും പ്രണയിച്ച് വിവാഹിതരായവരാണ്. കാർ എന്റെ അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം സമ്മാനിച്ചതാണ്, ആരും ചോദിച്ചുവാങ്ങിയതല്ല,” അനു പറഞ്ഞു.

കൂടാതെ വിവാഹദിവസം ശരത്തിന്റെ ചേട്ടന്റെ മകനായ ലക്കിയെ അനു അവഗണിച്ചു എന്നും ചില വിമർശനങ്ങൾ ഉയർന്നിരുന്നു. വിവാഹത്തിരക്കിനിടയിലും ക്ഷീണം കാരണവും സംഭവിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ശരത്ത് പറഞ്ഞു.