തമിഴ് സൂപ്പര്‍താരം രജനീകാന്ത് നായകനായെത്തുന്ന കൂലിയുടെ അഡ്വാന്‍സ് ഓണ്‍ലൈന്‍ ടിക്കറ്റ് കളക്ഷന്‍
റിക്കോര്‍ഡ് നേട്ടത്തില്‍.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രമാണ് കൂലി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ എത്രത്തോളമെന്ന് തെളിയിക്കുന്നത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഡ്വാന്‍സ് കളക്ഷന്‍ വിവരങ്ങള്‍.
അഡ്വാന്‍സ് ബുക്കിംഗിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് കേരളത്തില്‍ ഇതുവരെ സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു 10 കോടിയും കര്‍ണാടകയില്‍ നിന്നും 3 കോടിയും ചിത്രം നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഇതുവരെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല.
മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ എത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ സിനിമയുടെ അഡ്വാന്‍സ് കളക്ഷന്‍ ഇതിനോടകം ‘കൂലി’ തകര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഡ്വാന്‍സ് ടിക്കറ്റ്
കളക്ഷന്‍ നേടിയ രജനി ചിത്രം ജയിലര്‍ ആണ്. 6 കോടിയാണ് സിനിമ നേടിയത്. ഈ റെക്കോര്‍ഡ് കൂലി തകര്‍ക്കുമെന്നാണ് അഡ്വാന്‍സ് ബുക്കിംഗിലെ കുതിപ്പില്‍ മനസിലാകുന്നത്.
അതുമാത്രമല്ല, ഈ വര്‍ഷം എമ്പുരാനു ശേഷം മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമായി ‘കൂലി’ മാറിയേക്കുമെന്നും പറയുന്നു. ഏകദേശം 14 കോടി രൂപയാണ് ‘എമ്പുരാന്‍’ കേരളത്തില്‍ നിന്നും വാരിയത്.
അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതോടെ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 45കോടി ആയെന്നാണ് കണക്കുകള്‍. ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ തന്നെ നൂറുകോടിയില്‍ എത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

