Spread the love

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ നടക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സലീം കുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.

ഇതിനിടെ സലിം കുമാറിന്റെ ചേതനയറ്റ ശരീരത്തെ നോക്കി, കൈകൂപ്പി നിന്ന ദിലീപിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, ഏറ്റവും അടുത്ത സുഹൃത്തിന്റെ മരണം ദിലീപിനെ തളര്‍ത്തി എന്നത് ആ വീഡിയോയില്‍ വ്യക്തമാണ്.

സിനിമ ബന്ധത്തിന് അപ്പുറമായിരുന്നു ദിലീപും സലിം കുമാറുമായുള്ള ബന്ധം. ഇരുവരും ഒരേ കോളേജില്‍ പഠിച്ചവര്‍, വന്ന വഴിയും സമാനമായി മിമിക്രിയിലൂടെ തന്നെയാണ്.കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സലിം കുമാറിന്റെ തമാശകള്‍ കേട്ട് ക്യാമറയ്ക്ക് മുന്നില്‍ ചിരി മറച്ചുപിടിക്കാന്‍ പ്രയാസപ്പെട്ട ആളാണ് ദിലീപ് .

ദിലീപിന്റെ ഈ പറക്കും തളിക, സൂത്രധാരന്‍, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, സിഐഡി മൂസ, തിളക്കം, രസികന്‍, പാണ്ടിപ്പട, ചെന്ന്, ലയേണ്‍, പച്ചക്കുതിര, മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥന്‍ തുടങ്ങി, ദിലീപ് ഏറ്റവുമൊടുവില്‍ ചെയ്ത ഭഭഭ വരെ സലിം കുമാറിന്റെ സാന്നിധ്യമുണ്ട്.

ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ മരണം സ്ഥിരീകരിച്ചത് മുതൽ ആശുപത്രിയിൽ തന്നെയുള്ള സംവിധായകനും നടനുമായ നാദിർഷ, പ്രിയ സുഹൃത്തിന്റെ ഓർമകളിൽ വിതുമ്പിക്കൊണ്ടാണ് പ്രതികരിച്ചത്.