Spread the love

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ കൃപാസനത്തെക്കുറിച്ച് സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ വലിയ വിമർശനങ്ങൾക്ക് വിധേയയായ നടിയാണ് ധന്യ മേരി വർഗീസ്. ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് താരം.

നമ്മൾ ചെല്ലുമ്പോൾ‌ തന്നെ അത്ഭുതങ്ങൾ സംഭവിക്കുന്ന ഇടമല്ല കൃപാസനം. അവിടെ ചെന്ന് കയറിയാലുടൻ ഈ അത്ഭുതം നടക്കുമെന്നതും ഇല്ല. അവിടെ ചെന്നാൽ ഉടമ്പടി പോലൊന്ന് കിട്ടും. ഉടമ്പടി എടുത്താൽ നമ്മൾ ലൈഫിൽ ചില മാറ്റങ്ങൾ വരുത്തണം.

ദിവസവും നമ്മൾ ആ​ഗ്രഹിക്കുന്ന കാര്യം മനസിൽ വെച്ച് നമ്മൾ പ്രാർത്ഥിക്കണം. ആ​ഗ്രഹിച്ച് ​ദിവസവും പ്രാർത്ഥിക്കുമ്പോൾ അത് പോസിറ്റിവിറ്റി ആണ്. നമ്മളോട് രോ​ഗികളായിട്ടുള്ള ആളുകളെ ഹെൽപ്പ് ചെയ്യാൻ പറയും. ആതുരസേവനങ്ങൾ ചെയ്യാനും നമ്മൾ തയ്യാറാകണം. കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി ഉടമ്പടി എടുക്കുന്ന സമയത്ത് നമ്മൾ മാറണം. അതൊക്കെ ചെയ്യുമ്പോൾ നമുക്ക് അനു​ഗ്രഹമായി നമ്മുടെ ആവശ്യങ്ങൾ സാധിച്ച് കിട്ടും.

അല്ലാതെ അത്ഭുതങ്ങൾ സംഭവിക്കുന്നുവെന്നതല്ല. നമ്മൾ ബെറ്ററാകുമ്പോൾ കിട്ടുന്ന അനു​ഗ്രഹമാണ്. എനിക്ക് തോന്നിയത് അങ്ങനെയാണ്. പിന്നെ നമ്മൾ നിരന്തരമായി പ്രാർത്ഥിക്കുമ്പോൾ മനസിന്റെ വിഷമം ദൈവം കാണുമെന്ന് പറയുന്നതുമുണ്ട്. പ്രാർത്ഥിക്കുന്ന സമയത്ത് എനിക്ക് മീഡിയേറ്ററായാണ് മാതാവ് പ്രവർത്തിക്കുന്നത്.

നമ്മുടെ മനസിലെ ഒരു വിഷമം ചിലപ്പോൾ പ്രാർത്ഥിക്കുമ്പോൾ, എവിടെന്നായാലും ദൈവം കാണുമെന്നില്ലേ. അതാണ്. അതിനൊരു മീഡിയം വേണമല്ലോ. മാതാവിനെ ഒരു മീഡിയേറ്ററായിട്ടാണ് കാണുന്നത്. നമ്മൾ ആ​ഗ്രഹിക്കുന്ന കാര്യത്തിലേക്കുള്ളൊരു വഴി. അങ്ങനെ ഒരു വിശ്വാസമാണെനിക്ക്. എന്റെ ആ​ഗ്രങ്ങൾ വാങ്ങിയെടുക്കുന്നതിനെക്കാൾ ഉപരി, എന്റെ വിഷമങ്ങൾ പറയാനുള്ള മീഡിയേറ്ററാണ്. എന്റെ ആവശ്യമനുസരിച്ച് അവ മാറ്റിത്തരുന്നൊരു പവറുണ്ട്. അതാണ് എന്റെ വിശ്വാസം. വിശ്വസിച്ചാൽ എന്തും കിട്ടുമെന്ന് പറയില്ലേ. ഇത്രയും ദിവസം വന്ന് പ്രാർത്ഥിക്കുകൾ നമുക്കത് കിട്ടുമെന്ന വിശ്വാസമാണ് നേടി തരുന്നത്. വലിയ അത്ഭുതം എന്നൊക്കെ പറയാറുണ്ട്. അങ്ങനെയല്ല കാണേണ്ടതെന്നാണ് എന്റെ വിശ്വാസം. നമുടെ ഉറച്ച വിശ്വാസമാണ്. ചോദിക്കുവിൻ കിട്ടും എന്ന വിശ്വാസം’, എന്ന് ധന്യ പറയുന്നു.

അതേസമയം വീട്ടിലെ പലരും ഈ വിശ്വാസത്തിലേക്ക് കൂടുതൽ അടുത്തിട്ടുണ്ടെന്നും, തനിക്കറിയാവുന്ന ധാരാളം പേർ, നടീനടന്മാർ ഉൾപ്പെടെ, കൃപാസനത്തിൽ പോയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, എല്ലാവരും ഇത് തുറന്നുപറയാൻ താല്പര്യം കാണിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിശ്വാസത്തിൽ നിന്ന് ഒരു തരിപോലും മാറിയിട്ടില്ലെങ്കിലും, കൃപാസനത്തിൽ പോയ ശേഷം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി പിന്തുടരാൻ സാധിക്കാറില്ലെന്നും ധന്യ മേരി വർഗീസ് സമ്മതിച്ചു. തി