ഹോട്ടല്‍ മുറിയില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച് കലാഭവന്‍ നടന്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. സിനിമാലോകവും നവാസിന്റെ കുടുംബക്കാരും ആരാധകരുമെല്ലാം വലിയ വേദനയോടെയാണ് ഈ വാര്‍ത്തയെ ഉള്‍ക്കൊണ്ടത്. അഭിനയരംഗത്തായാലും മിമിക്രി രംഗത്തായാലും വര്‍ഷങ്ങളായി തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടന്‍ കൂടിയായിരിരുന്നു കലാഭവന്‍ നവാസ്.
ഇതിനിടെ ഒരു പൊതുവേദിയില്‍ നടന്‍ ആസിഫ് അലി നടത്തിയ പരാമര്‍ശമാണ് ഇപ്പോല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കലാഭവന്‍ നവാസിന്റെ മരണത്തെക്കുറിച്ച് നടന്‍ ലാഘവത്തോട് സംസാരിച്ചുവത്രേ.
ഈയൊരു അവസരത്തില്‍ പറയാമോ എന്നറിയില്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകനായിരുന്ന, പ്രിയപ്പെട്ടവനായിരുന്ന കലാഭവന്‍ നവാസിക്ക മരണപ്പെട്ടു. വളരെ ഷോക്കിംഗ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എന്താണ് ഇനി നമ്മുടെ ലൈഫിലെന്ന് അറിയില്ല. കഴിഞ്ഞ കുറേ ദിവസം ഞങ്ങള്‍ ഒരുമിച്ച് ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായിരുന്നു. അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഇനി അദ്ദേഹത്തെ കാണില്ലെന്ന് അറിയില്ലായിരുന്നു. അപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ കാര്യമേയുള്ളൂ. ഉള്ള സമയം അടിപൊളിയാക്കുക, ആസിഫ് അലി പറഞ്ഞതിങ്ങനെയാണ്.
ഈ പരാമര്‍ശം കേട്ട് നിരവധി പേരാണ് ആസിഫ് അലിയെ വിമര്‍ശിച്ചത്.
സഹപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചിട്ട് മണിക്കൂറുകളേ ആയുള്ളൂ, അതിനുള്ളില്‍ ഇങ്ങനെ സംസാരിച്ച് മോട്ടിവേഷന്‍ നല്‍കാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് പലരുടെയും ചോദ്യം. കുറേ ദിവസം ഒരുമിച്ചുണ്ടായിരുന്ന ഒരാള്‍ മരിച്ചതിനെക്കുറിച്ച് എങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ തോന്നുന്നെന്നും ചോദ്യങ്ങളുണ്ട്.

