സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസ് 7ന്റെ ഭാഗമായിരിക്കുകയാണ് രേണു സുധി.
എപ്പിസോഡ് തുടങ്ങി ആദ്യത്തെ രണ്ട് ദിവസം രേണു ഹൗസിൽ ആക്ടീവായിരുന്നു. പക്ഷെ പിന്നീട് മറ്റ് മത്സരാർത്ഥികൾ ഉയർന്ന് വന്നപ്പോൾ രേണു ഒതുങ്ങിപ്പോയി. കൂടാതെ ഇതുവരെ ഒരു ടാസ്ക്കിലും നല്ല പ്രകടനം കാഴ്ചവെക്കാനും രേണുവിന് കഴിഞ്ഞില്ല. എപ്പിസോഡ് അഞ്ച് ആരംഭിച്ചത് രേണുവിന്റെ കരച്ചിൽ രംഗങ്ങളോടെയാണ്.
മത്സരാർത്ഥികളുടെ മേക്കപ്പിനും ഗ്രൂമിങ്ങിനുമായി ബിഗ് ബോസ് ഹൗസിൽ ഒരുക്കിയിരിക്കുന്ന പൗഡർ റൂമിലിരുന്ന് കരയുന്ന രേണു സുധിയെ പ്രേക്ഷകർക്ക് കാണാനാകും. ഞാൻ കരയുന്നത് ആരും കാണാൻ പാടില്ലെന്ന് രേണു പറയുന്നുണ്ട്. എൻ്റെ മക്കളേയും കുടുംബാംഗങ്ങളേയും ഞാൻ ഒരുപാട് മിസ് ചെയ്ത് തുടങ്ങി. ബാത്ത്റൂമിലിരുന്ന് കരയാമെന്ന് വെച്ചാൽ അതും നടക്കില്ല.
ആൾക്കാർ എപ്പോഴും കേറി ഇറങ്ങുന്ന സ്ഥലമാണ്. എനിക്ക് എന്റെ അമ്മ രാവിലെ ബിസ്ക്കറ്റ് കാപ്പിയും തരുമായിരുന്നു… റിഥപ്പാ…. അമ്മേടെ പൊന്നേ… അമ്മേടെ കിച്ചു… എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല എന്നെല്ലാം രേണു കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകൻ കിച്ചുവും ഇളയ കുഞ്ഞ് റിതുലും രേണുവിന്റെ സംരക്ഷണയിലാണ്.

