Spread the love

മലയാളി പ്രേക്ഷകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതരായ ‘മല്ലു ഫാമിലി’ യൂട്യൂബ് ചാനല്‍ ദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും (പൊന്നൂസ്) വിവാഹമോചിതരായി. ഇരുവരും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വേര്‍പിരിയല്‍ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.

വ്‌ളോഗിലൂടെ എന്നും ആരാധകരുടെ മുൻപിൽ വിശേഷങ്ങൾ പങ്കിടുന്ന കുംടുംബം ആണ് മല്ലു ഫാമിലിയുടേത്. ഇപ്പോഴിതാ തങ്ങൾ ജീവിതത്തിൽ നിർണായകമായ തീരുമാനം എടുത്തുവെന്ന് ആണ് സുജിൻ- നിത ദമ്പതികൾ പറയുന്നത്. മനഃസമാധാനം താൻ തെരെഞ്ഞെടുത്തു എന്ന് നിത പറയുമ്പോൾ, ഒരുമിച്ചെടുത്ത തീരുമാനം എന്നാണ് സുജിൻ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞത്.

പ്രിയ സുഹൃത്തുക്കളേ, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു കാര്യം പങ്കുവയ്ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും എന്റെ ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്,ഞങ്ങളുടെ വിവാഹജീവിതം
അവസാനിക്കാൻ പോകുന്നു. ഇത് ഞങ്ങൾ രണ്ടുപേരും വളരെ ആലോചിച്ചെടുത്ത തീരുമാനം ആണ്. പരസ്പരം ബഹുമാനത്തോടെ ആണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.

ഈ വിഷയം ഞാൻ ഇനി ചർച്ച ചെയ്യുന്നില്ല, ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ
ഇനി ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും അഭിപ്രായങ്ങളും നിങ്ങൾ പങ്കിടരുത്. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കും ദയയ്ക്കും ബഹുമാനത്തിനും എല്ലാവർക്കും നന്ദി- സുജിൻ കുറിച്ചു,