കൊച്ചി: നടി ഊര്‍മിളാ ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് നടി ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഊര്‍മിള ഉണ്ണിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
താനൊരു മോദി ആരാധികയാണെന്ന് ഊര്‍മിള ഉണ്ണി പറഞ്ഞു. മനസുകൊണ്ട് നേരത്തെ തന്നെ ബിജെപിയായിരുന്നെന്നും ഇപ്പോഴാണ് പ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഊര്‍മിളാ ഉണ്ണിയുടെ ബിജെപി പ്രവേശനം. ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാറും ചടങ്ങില്‍ പങ്കെടുത്തു.

