Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. രേണു അടുത്തിടെ മദ്യപാനത്തെക്കുറിച്ച് പറഞ്ഞ കമന്റ് വാര്‍ത്തയായിരുന്നു.

ക്രിസ്മസിന് എന്തൊക്കെയാണ് സ്‌പെഷല്‍ എന്ന് ചോദിച്ചപ്പോള്‍ മാജിക് മൊമന്‍സും എന്ന് പറഞ്ഞിരുന്നു. എന്നാൽ തന്നെ മദ്യപാനിയായി ചിത്രീകരിക്കുകയായിരുന്നു ചിലര്‍ എന്ന് രേണു പറയുന്നു.

ഞാന്‍ ക്രിസ്മസിന് വല്ലപ്പോഴും കഴിക്കും എന്ന് പറഞ്ഞതാണ്. എന്നാൽ ഞാന്‍ മുഴുവന്‍ വെള്ളമടിയും, സിഗരറ്റ് വലിയും എന്നൊക്കെ പറഞ്ഞ് വ്‌ളോഗേഴ്‌സ് ഇറങ്ങിയിട്ടുണ്ട്്. എന്നെ പറ്റി അറിയാത്തത് കൊണ്ടാണ്. നിങ്ങള്‍ക്ക് റീച്ചിന് വേണ്ടിയിട്ട് എന്ത് വേണമെങ്കിലും പറഞ്ഞോളൂ. അതില്‍ എനിക്കൊരു കുഴപ്പവുമില്ല.

എന്നെ അറിയുന്ന കുറച്ച് വീട്ടമ്മമാരും, കുറച്ച് സപ്പോര്‍ട്ട് ചെയ്യുന്നവരുമുണ്ട്. ഞാന്‍ ആരാണെന്ന് അവർക്കറിയാം. ഞാന്‍ സിഗരറ്റ് തൊടാറ് പോലുമില്ല.