Spread the love

മോഹിനി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ഒരുകാലത്ത് കേരളത്തിൽ തരംഗം തീർത്ത നായിക ആയിരുന്നു അവർ. തമിഴ് സിനിമയിൽ നിന്നുമാണ് ഇവർ അഭിനയം തുടങ്ങിയത് എങ്കിലും പിന്നീട് ഇവർ മലയാളത്തിലേക്ക് ചേക്കേറി.

ഇപ്പോഴിതാ തന്നെ വളരെയധികം സ്നേഹിക്കുന്ന ഭർത്താവാണെങ്കിലും ഒരിക്കൽ ഈ ബന്ധം തന്നെ പിരിയാൻ തീരുമാനിച്ചിരുന്നെന്ന് പറയുകയാണ് നടി മോഹിനി.

എനിക്ക് രാത്രി ഉറക്കമേ ഇല്ലായിരുന്നു. പ്രേത പിശാചുകൾ വരുന്നത് പോലെയൊക്കെ തോന്നും. കഴുത്തിനടുത്ത് കീറുന്നത് പോലെ തോന്നും. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അവിടെ ചുവന്നിരിക്കും. തുടർന്ന് ഞാൻ സെെക്യാട്രിസ്റ്റിനടുത്ത് പോയപ്പോൾ ക്ലിനിക്കൽ ഡിപ്രഷനില്ല എന്ന് പറഞ്ഞു.

കുട്ടികളില്ല, പണമില്ല, ഭർത്താവ് ശരിയല്ല തുടങ്ങി ഒരു കാരണവും എനിക്ക് വിഷാ​​​ദം വരാൻ ഇല്ലായിരുന്നു. എന്നാൽ എനിക്ക് മരിക്കാൻ തോന്നി. ഞാൻ 7 തവണ ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് 25 വയസാണെന്ന് മോഹിനി പറയുന്നു.

വാക്കുകളിങ്ങനെ

അദ്ദേഹത്തിന്റെ ആ കുടുംബത്തിലെ ഒരാൾ കൂടോത്രം ചെയ്യുന്ന ആളായിരുന്നു. ആദ്യമൊന്നും എനിക്കിതിൽ വിശ്വാസമുണ്ടായിരുന്നില്ല. നന്മ എന്നൊന്നുണ്ടെങ്കിൽ തിന്മയും ഉണ്ടാകുമെന്ന് പിന്നീടാണ് മനസിലായത്. അത് എന്റെ അനുഭവത്തിൽ നിന്നാണ് മനസിലായത്. ഞാൻ ഭരത്തിനോട് പറഞ്ഞത് ലീ​ഗലായി മാത്രം ഡിവോഴ്സ് ചെയ്യാം എന്നാണ്. ലീ​ഗലായി ഡിവോഴ്സ് ചെയ്താൽ ഈ പ്രശ്നം ഒഴിവാകും എന്ന് ഞാൻ കരുതി.

പക്ഷെ എനിക്ക് ഒരു കണ്ടിഷൻ ഉണ്ടായിരുന്നു വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊന്ന് കളയും എന്നും ഞാൻ പറഞ്ഞു. ഡിവോഴ്സ് ചെയ്യണം, എന്നാൽ വേറെ ആരെയും കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല, എന്താണിതെന്ന് ഭരത് ചോദിച്ചു. അതൊക്കെ അങ്ങനെയാണെന്ന് ഞാനും പറഞ്ഞു. ഡിവോഴ്സ് ചെയ്യരുതെന്ന് ഭരത് പറഞ്ഞ് മനസിലാക്കാൻ നോക്കി. എന്നാൽ ഞാൻ സമ്മതിച്ചില്ല. നിങ്ങളുടെ കുടുംബത്തെ എനിക്ക് ഭയമാണെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ധെെര്യം വന്നു. പിരിയേണ്ടെന്ന് തീരുമാനിച്ച് മുന്നോട്ട് പോയി.

ആ വിഷമഘട്ടം നേരിട്ടത് ഭരത് ആണ്. രണ്ട് ആൺകുട്ടികളാണ്. കല്യാണം കഴിഞ്ഞ ശേഷം ഞാൻ ഡിപ്രസ്ഡ് ആണ്. വേറെ ഏത് പുരുഷനാണെങ്കിലും ഈ ബന്ധം വിട്ട് പോയേനെ. എന്നാൽ കല്യാണത്തിന് മുമ്പ് മോഹിനി എങ്ങനെയായിരുന്നോ അത് പോലെയാകുന്നത് വരെയും എന്നെ ഒറ്റയ്ക്ക് വിടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.‍ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് മോഹിനി. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വിദേശത്താണ് കഴിയുന്നത്. മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയ സിനിമകൾ മോഹിനി ചെയ്തിട്ടുണ്ട്. വിവാഹ ശേഷമാണ് കരിയറിൽ സജീവമല്ലാതായത്. 2006 ലാണ് നടി മതം മാറുന്നത്. പരി​ണയം, ​ഗസൽ, പഞ്ചാബി ഹൗസ് തുടങ്ങിയവയാണ് മോഹിനിയുടെ ശ്രദ്ധേയ മലയാള സിനിമകൾ.