കോഴിക്കോട് : വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരിമുക്കില്‍ കളത്തിങ്കല്‍ റഷീദിന്റെ മകളും മടവൂര്‍ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ തന്‍ഹയാണ് ആണ് മരിച്ചത്.
തന്‍ഹയുടെ വീടിന് സമീപത്തായി പിതൃസഹോദരന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കുട്ടിയുടെ കൈ തട്ടുകയായിരുന്നു.

