Spread the love

കൊല്ലം: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ താൻ ഗാന്ധിഭവനിലെ താൻ അന്തേവാസിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ഗാന്ധിഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

തന്റെ ഭാര്യയാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഒരിക്കൽ താൻ ഗാന്ധി ഭവനിൽ അന്തേവാസിയായി മാറിയെന്ന് പറയുകയാണ് നടൻ കൊല്ലം തുളസി.

‘പലർക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാൻ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ ആറുമാസം ഇവിടെ വന്നു കിടന്നു ഞാൻ. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവരാൽ തിരസ്‌കരിക്കപ്പെട്ടപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്. താൻ ഓമനിച്ച് വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എഞ്ചിനീയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്‌ട്രേലിയയിൽ സെറ്റിൽ ആണ്. പക്ഷെ ഫോണിൽ വിളിക്കുക പോലുമില്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ് എന്നാണ് കൊല്ലം തുളസി പറയുന്നത്.