ചെന്നൈ: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7 തുടക്കമായി. 19 മത്സരാര്‍ഥികളും ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇത്തവണയാണ് ബിഗ് ബോസിൽ ഒരുക്കിയിരിക്കുന്നത്. ഈ സീസണിൽ ലെസ്ബിയന്‍ കപ്പിളായ നൂറയും ആദിലയും ഒറ്റ മത്സരാര്‍ഥികളായാണ് മാറ്റുരയ്ക്കുന്നത്.
ഇപ്പോളിതാ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുകയാണ്.
ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ തമ്മിൽ സ്പാർക്ക് ഉണ്ടെന്ന് തിരിച്ചറിയുന്നത് പ്ലസ് ടു എത്തിയപ്പോളാണ്. അതോടെ ഒന്നു കൂടി ക്ലോസ് ആവുകയും പരസ്പരം മനസിലാക്കാൻ തുടങ്ങുകയും ചെയ്തു. എന്റെ ഐഡന്റിറ്റി എനിക്ക് അപ്പോൾ മനസിലായി. പ്രത്യേക ഇഷ്ടം ആദിലയോട് തനിക്ക് തോന്നിയിരുന്നു.
എന്നെ നിർബന്ധിച്ച് പാരന്റ്സ് അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി. ഇസ്ലാമിക് പരമായ കൗൺസിലിംഗ് തന്ന് തന്റെ മനസ് മാറ്റാൻ അവർ ശ്രമിച്ചിട്ടുണ്ട്. ആദിലയെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ലായിരുന്നെന്ന് ആദില അന്ന് ഓർത്തു. ആദില ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നൽകേണ്ടി വരികയായിരുന്നു.
സൗദിയിലേക്ക് ഞങ്ങൾ രണ്ട് പേരെയും കൊണ്ട് പോകാനായിരുന്നു അവരുടെ നീക്കം. എന്നാൽ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നെന്നും ഫാത്തിമ നൂറ അന്ന് ഓർത്തു. പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങൾ ഞങൾ നേരിട്ടുണ്ട്. മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങൾക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു.
ഞങൾ പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്. പെട്ടെന്ന് റിലേഷൻഷിപ്പ് പിടിച്ചപ്പോൾ എനിക്ക് ഇവളില്ലാതെയോ അവൾക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായി.
ഞങളുടെ ചാറ്റ് ഒരു പ്രാവശ്യം വീട്ടിൽ പിടിച്ചപ്പോൾ ഉമ്മയോട് എനിക്ക് ആണുങ്ങളോട് ആകർഷണം തോന്നുന്നില്ലെന്ന് പറഞ്ഞു. ഞങ്ങളുടെ ചാറ്റ് കുറേ വട്ടം പിടിച്ചതാണ്. അതിലൂടെ തന്നെ എന്റെ ഐഡന്റിറ്റി സഹോദരിമാർക്കെല്ലാം മനസിലായതാനെന്നു ആദില പറഞ്ഞു. പക്ഷെ അവരുടെ ഭാഗത്ത് നിന്നും യാതൊരു സപ്പോർട്ടും തനിക്ക് ഉണ്ടായില്ലെന്ന് അന്ന് നൂറയും പറഞ്ഞു.

