ദിയ സന സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമാണ് ദിയ. സമാകാലിക വിഷയങ്ങളിൽ ദിയ തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ബന്ധുക്കളിൽ ചിലരിൽ നിന്നുണ്ടായ മാറ്റി നിർത്തലിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ദിയ സന.
ദിയ സനയുടെ കുറിപ്പിങ്ങനെ.
മുമ്പ് ഒരു ബന്ധുവിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദിയ സന പറയുന്നുണ്ട്. എന്റെ കുടുംബക്കാരെ കൊണ്ട് സൈര്യവും സമാധാനവും ഇല്ല. വർഷങ്ങൾക് മുൻപ് ഉള്ള വിഷയമാണ് ഞാൻ പറയുന്നത്. എനിക്ക് ഇനിയെങ്കിലും പറയണം. സത്യം പറയാമല്ലോ എന്റെ വിവാഹം കഴിഞ്ഞ് മകൻ ആയതിനു ശേഷം വളരെ കുറച്ചേ ഞാൻ എന്റെ വീട്ടിൽ നിന്നിട്ടുള്ളൂ. എന്റെ ആക്റ്റിവിറ്റികൾ കൊണ്ട് സാമൂഹ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് വീട് വീട്ടിറങ്ങുമ്പോൾ എന്നെ മോശപ്പെട്ടവളായി ചിത്രീകരിച്ചുകൊണ്ട് എന്റെ ഉമ്മാടെ രണ്ട് അനിയത്തിമാരും അനിയന്മാരും എന്നോട് സഹകരിക്കാതെയായി.
എന്റെ ഇളയ കുഞ്ഞുമ്മയുടെ മൂത്തമകളുടെ വിവാഹം നടക്കുന്ന സമയത്ത് എന്റെ മൂത്ത മാമ പറഞ്ഞത്രേ കുടുംബക്കാർ ഈ കല്യാണത്തിന് സഹകരിക്കണമെങ്കിൽ ഞാൻ കല്യാണത്തിൽ ഉണ്ടാകാൻ പാടില്ല എന്ന്. അങ്ങനെ അവരെന്നെ എന്റെ അനിയത്തിയുടെ കല്യാണം വിളിച്ചില്ല. ഞാൻ എടുത്തു വളർത്തിയ കൊച്ചാണ്. ഞാൻ കുറെ കരഞ്ഞു. ആ സമയം മുതലാണ് ഞാൻ ശരിക്കും തിരിച്ചറിയുന്നത് എന്നെ എല്ലാവരും ഉപേക്ഷിച്ചു. എനിക്കിനി കുടുംബത്തിൽ സ്ഥാനമില്ല പൂർണമായും ഞാൻ അവര്ക് മരണപ്പെട്ട പോലെ ആണെന്ന്.
എന്റെ മാമമാർ എന്നെ കൊണ്ട് നടന്നത് തോളിലാണ് എന്റെ കുഞ്ഞുമ്മമാർ എന്നെ വളർത്തിയവരാണ്. ഇവർക്കൊക്കെ എന്ത് സംഭവിച്ചു എന്ന് എനിക്കന്ന് മനസിലായില്ല. പെട്ടെന്ന് എല്ലാരും കൂടെ ഇങ്ങനെ ആയപ്പോ ഞാൻ നല്ല ഷോക്കായി. കുറച്ചു നാൾ കഴിഞ്ഞ് കുടുംബം നോക്കണം ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്റെ ഉമ്മ, വാപ്പച്ചി, മകൻ, അനിയത്തി, അവളുടെ മക്കൾ മാത്രമായ എന്റെ ജീവിതം ഉണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായി.
പ്രത്യേകിച്ചു എന്റെ മകൻ ഞാൻ വർഷങ്ങൾക്കിപ്പുറം എല്ലാവരെയും മറന്നു. എനിക്ക് പ്രത്യേകിച്ചു ആരോടും ഒരു പ്രശ്നവും ഇല്ല. ഓർത്തഡോക്സ് കുടുംബമാണ് ചിലതൊക്കെ എനിക്ക് മനസിലാക്കാൻ പറ്റും. പക്ഷെ ഞാനാരെയോ കൊന്നപോലെയും വൃത്തികെട്ട ഒരു സ്ത്രീ എന്ന ലേബലിലുമാണ് അവരൊക്കെ എന്നെ കാണുന്നത്.
കുടുംബക്കാരുടെ വീട്ടിലെ തെറ്റിനെ മറക്കാനും അവരുടെ മക്കളുടെ ന്യൂജൻ ആക്റ്റീവിറ്റികൾ, അവർ വസ്ത്രം ധരിക്കുന്നത് ഒക്കെ മറക്കാൻ കൂടുതൽ പ്രശ്നക്കാരിയാണ് എന്നൊക്കെ ഇപ്പോഴും എപ്പോഴും എനിക്കെതിരെ പറഞ്ഞുകൊണ്ടിരിക്കും.. എല്ലാം എന്റെ ഉമ്മയുടെ ചെവിയിൽ ചെന്നെത്തുന്നൂ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം.
എനിക്ക് കുടുംബത്തിൽ നിന്ന് ഒരു അബ്യൂസ് നേരിട്ടിട്ടുണ്ട്. ഇന്ന് വരെ ഞാൻ എന്റെ വാപ്പാക്ക് സമമുള്ള ആളെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്റെ ഉമ്മ ഒരൊറ്റ ആൾ മാത്രമാണ് എന്നെ ഇന്നും പിടിച്ചു നിർത്തുന്നത്. എന്തുകൊണ്ടെന്നാൽ അവരുടെ മക്കളുടെ ഭാവി ആലോചിച്ച് മാത്രം എനിക്ക് പറയാൻ പറ്റുന്നില്ല. എനിക്ക് ഇന്നും പറയാത്തതിൽ നല്ല ബുദ്ധിമുട്ടുണ്ട്. അങ്ങനൊരാളെ എന്റെ കുടുംബത്തിൽ വാഴിക്കുന്നുണ്ട്. എന്റെ ഉമ്മച്ചിയെ റെസ്‌പെക്റ്റോടെ കണ്ട കുടുംബമാണ്. ഉമ്മ സഹോദരങ്ങൾക് വേണ്ടി മരിച്ചു ജീവിച്ചിട്ടുണ്ട്.
എനിക്ക് അതൊക്കെ ഓർക്കുമ്പോൾ ഇന്ന് എന്നെ കുറ്റം പറഞ്ഞു എന്റെ ഉമ്മച്ചിയെ വീണ്ടും വീണ്ടും വിഷമിപ്പിക്കുന്നവരെ എനിക്ക് പറയാതിരിക്കാൻ പറ്റുന്നില്ല. എന്റെ വാപ്പച്ചി മരണപ്പെട്ടിട് 5 മാസമാകുന്നു. എന്റെ ഉമ്മ ഒറ്റക്കാണ്. എന്റെ നാട്ടുകാർ പോലും വളരെ നല്ല മനുഷ്യരാണ് അവരൊക്കെ സ്നേഹത്തോടെ ആണ് എന്നെ കാണുന്നത്. പക്ഷെ ഇന്നും എന്റെ കുടുംബക്കാരുടെ വിഷം പോയിട്ടില്ല. കുടുംബത്തിലെ ഒരു സ്ത്രീയാണെങ്കിലോ ദ്രോഹിച്ചു കുടുംബത്തെ തമ്മിതല്ലിച്ച് അവർക് തീരുന്നില്ല. കുടുംബപ്രശ്നമായത് കൊണ്ട് മാക്സിമം ക്ഷമിച്ചു ഇനി പറ്റില്ല. ഇത് എന്നെകൊണ്ട് പറയിക്കുന്നതാണ്,

