കോട്ടയം: കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും സെമിനാർ ഹാളിന്റെയും ഉത്ഘാടനം നാളെ നടക്കും.
രാവിലെ എട്ട് മണിക്ക് ചേരുന്ന സമ്മേളനത്തിൽ സിഎസ്ഐ മധൃകേരളാ മഹാ ഇടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉത്ഘാടനവും സമർപ്പണവും നിർവഹിക്കും.മെമന്റോയും വസ്തുവകകളുടെ രേഖകളുടെ കൈമാറ്റവും കോളേജ് ബർസാർ കോശി എബ്രഹാം നിർവഹിക്കും. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജോർജ് ജോസഫ്, സിഎംഎസ് കോളേജ് പ്രിൻസിപ്പാൾ ഡോ. അഞ്ജു സോസൻ ജോർജ്, അഡ്വ. ഷീബാ തരകൻ, വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്സി ടി എന്നിവർ പ്രസംഗിക്കും.

