Spread the love

ബന്ധുവായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പോക്‌സോ കേസ് ചുമത്തി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മിനു മുനീര്‍ താമസിക്കുന്നതെങ്കിലും അവരെ അറിയിക്കാതെ തമിഴ്‌നാട് പൊലീസ് നേരിട്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2014ല്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം ചെയ്ത് പെണ്‍കുട്ടിയെ ചെന്നൈയിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്നാണു തിരുമംഗലം പൊലീസിനു ലഭിച്ച പരാതി.നടന്‍ ബാലചന്ദ്രമേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മിനു പിടിയിലായത്. ബാലചന്ദ്രമേനോനെതിരെ മിനു നല്‍കിയ ലൈംഗികാതിക്രമക്കേസ് തെളിവില്ലെന്ന് കണ്ട് തള്ളിയിരുന്നു. മറ്റ് ചിലര്‍ക്കെതിരെ ഇവര്‍ നല്‍കിയ സമാനമായ പരാതിയില്‍ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്.