ലണ്ടൻ: ബോൺമൗത്തിലെ അലീറ്റ ആലക്‌സ് തോട്ടുവായിൽ , തന്റെ അക്കാദമിക് യാത്രയിലെ ഒരു മഹത്തായ നേട്ടം കൈവരിച്ചു. ബോൺമൗത്ത് ഗ്രാമർ സ്‌കൂളിൽനിന്നു മികച്ച എ-ലെവൽ ഫലങ്ങൾ നേടിയതിന് പിന്നാലെ, ഇംഗ്ലണ്ടിലെ പ്രമുഖ സർവകലാശാലകളിലൊന്നായ സൗത്ത്‌ഹാംപ്ടൺ സർവകലാശാലയിലെ എം.ബി.ബി.എസ്. മെഡിസിൻ പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചു.
അലീറ്റയുടെ നേട്ടത്തിൽ അഭിമാനിക്കുന്ന മാതാപിതാക്കൾ അലക്‌സും ലവ്ലിയും സഹോദരൻ അഡോൺ, എന്നിവരുൾപ്പെടെ അനേകം പേർ അവൾക്ക് ആശംസകർ നേർന്നു. അലീറ്റയുടെ ചെറുപ്പം മുതലേയുള്ള ദൃഢനിശ്ചയവും, അധ്വാനശീലവും ശ്രദ്ധേയമെന്ന് അധ്യാപകരും സുഹൃത്തുക്കളും പ്രതികരിച്ചു.
കൂടാതെ സൗത്ത്‌ഹാംപ്ടൺ സർവകലാശാലയിലെ മെഡിസിൻ പഠനത്തിന് പ്രവേശനം നേടുന്ന ബോൺമൗത്തിലെ ആദ്യ മലയാളി പെൺകുട്ടി എന്ന വിശേഷണവും അലീറ്റക്ക് സ്വന്തമായി. ഈ നേട്ടം, അവരുടെ കുടുംബത്തിനും, മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനമായി .
അക്കാദമിക് മികവിനൊപ്പം, അലീറ്റയുടെ അധ്വാനശീലവും ചിട്ടയായ ജീവിതചരൃകളും മികവുറ്റതാണ്. ഞായറാഴ്ച കുർബാനയിൽ ഓർഗൻ വായിക്കുന്ന അലീറ്റ കൂടാതെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇപ്പോൾ ചെറുപ്പക്കാരെ കരാട്ടെ പഠിപ്പിക്കുകയും ചെയ്യുന്നു.
വർഷങ്ങളായി ബിസിപി കൗൺസിലിലെ സാമൂഹ്യ ക്ഷേമ വകുപ്പിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന കോട്ടയം പാലാ മേവട സ്വദേശിയായ തോട്ടുവായിൽ അലക്സിന്റെയും എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും മക്കളാണ് അലീറ്റാ.

