തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ കിടപ്പുമുറിയുടെ ലോക്ക് തകരാറിലായതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ നെടുമം സ്വദേശിയാണ് ഫയർഫോഴ്സിനെ വിളിച്ചത്.
കുടുംബം മുൻ വാതിലും അടുക്കളവാതിലും പൂട്ടി ഹാളിലേക്കുള്ള വഴിയും അടച്ച ശേഷമാണ് രാത്രി കിടപ്പുമുറിയുടെ വാതിൽ ലോക്ക് ചെയ്തത്. എല്ലാ വാതിലുകളും ലോക്കായതായി മനസിലാക്കി ഭയപ്പാടോടെ ഇരുന്ന വീട്ടുകാരെ ജനൽ വഴി സമാധാനിപ്പിച്ച ശേഷം അടുക്കള വാതിലും ഹാളിലേക്കുള്ള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്താണ് ഫയർഫോഴ്സ് ഇവരെ പുറത്തിറക്കിയത്.

