Spread the love

മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ജുവൽ മേരി. മമ്മൂട്ടി നായകനായ പത്തേമാരിയിലൂടെയായിരുന്നു ജുവൽ മേരിയുടെ സിനിമാ അരങ്ങേറ്റം. താരത്തിന് 2023ൽ തൈറോയ്ഡ് കാൻസർ ബാധിച്ചിരുന്നു. ജുവൽ തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും എല്ലാം തുറന്നു പറഞ്ഞിിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ സ‌ർജറിക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.

കുറിപ്പിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലും നേരിട്ടും എത്തിയത്.

ജുവൽ മേരിയുടെ കുറിപ്പ്

ഈ പടങ്ങളിലും എന്റെ സർജറി സ്കാർ .. അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും .. കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും .. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടകി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല .. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ .. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ “ ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന് “
ഞാൻ ഒന്നും കൂടെ നോക്കട്ടെ … നേരാ
നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ ! ഒരു തരാം
രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റ് ൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ