സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്. ഇപ്പോൾ ബിഗ് ബോസ് 7ന്റെ ഭാഗമായിരിക്കുകയാണ് രേണു സുധി.
അതിനിടെ ബിഗ് ബോസ് വീട്ടിലും സുധിലയം എന്ന രേണു സുധിയുടെ വീട് ചർച്ചാവിഷയമാകുന്നു. വീടിന് പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരസ്പരം സംസാരിച്ച് പരിഹരിച്ചാൽ പോരെ ? എന്തിനാ ലോകത്തോട് വിളിച്ച് പറഞ്ഞാൽ?, വീട് തന്നവരെ നമ്മൾ റെസ്പെക്ട് ചെയ്യണ്ടേ? എന്നാണ് അനുമോളും സംഘവും രേണുവിനോട് ചോദിച്ചത്.
ആദിലയാണ് വീട് വിഷയം രേണുവിനോട് ചോദിച്ച് തുടങ്ങിയത്.
ചേച്ചി അങ്ങനെ പറയാൻ പാടില്ലായിരുന്നു. ചേച്ചിയെ ചേച്ചി തന്നെ എക്സ്പോസ് ചെയ്യുന്നതുകൊണ്ടാണ് ആളുകൾ ചേച്ചിയെ പെട്ടന്ന് ടാർഗെറ്റ് ചെയ്യുന്നത്. അവർ എന്ത് വേണമെങ്കിലും ചോദിക്കട്ടെ അത് റിജക്ട് ചെയ്യാനുള്ള അവകാശം നമുക്കുണ്ട്. ഏതെങ്കിലും ചോദ്യം അവർ ചോദിച്ചപ്പോൾ എനിക്ക് അതിനെ പറ്റി പറയാൻ താൽപര്യമില്ലെന്ന് പറഞ്ഞാൽ പോരേ?. ഇന്നേവരെ അങ്ങനെ പറഞ്ഞിട്ടുണ്ടോ?.
വീടിനു ചോർച്ചയുടെ കാര്യം വീടുണ്ടാക്കി തന്ന ആളുകളുടെ അടുത്ത് ചേച്ചി പറഞ്ഞിരുന്നോ?. അപ്പോൾ ആൾക്കാർ ഇത് അറിയണമെന്ന് ചേച്ചിക്ക് താൽപര്യമുണ്ടായിരുന്നുവല്ലേ അതുകൊണ്ടല്ലേ ആദിലയും നൂറയും അനുവും റെന ഫാത്തിമയും രേണുവിനോട് ചോദിച്ചു.
ഞാൻ എനിക്ക് തോന്നിയാണ് പറഞ്ഞത്. എനിക്ക് ആരുടേയും സിംപതിയും എംപതിയും ഒന്നും ആവശ്യമില്ല. ഞാൻ ആരെയും കൊല്ലുകയോ പീഡിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. പിന്നെ വീടുമായി ബന്ധപ്പെട്ടത് കഴിഞ്ഞ വിഷയമാണ്. അവർ എനിക്ക് പ്രശ്നം പരിഹരിച്ച് തന്നു. ഞാൻ താങ്സും പറഞ്ഞു എന്നായിരുന്നു രേണുവിന്റെ മറുപടി.

