കുമരകം : യുഎസിലെ വീട്ടിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെ ആണ് പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 27നാണു സംഭവം. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
ഇവരുമായി ആനിയുടെ സഹോദരി സിസി ദിവസവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ 27നു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതകച്ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. സംസ്കാരം 9നു ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പൈൻഗ്രൂവ് സെമിത്തേരിയിൽ. മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകൻ: ഡോൺ കാസ്ട്രോ.

